Monday, April 21, 2025 11:43 am

മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ല , തന്നെ അവഗണിച്ചുവെന്ന് എംഎം മണി

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന വിമര്‍ശനവുമായി എംഎം മണി. പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി, തന്നെ അവഗണിച്ചുവെന്നും എംഎം മണി ആരോപിച്ചു. മന്ത്രി പറഞ്ഞാലൊന്നും ഉദ്യോഗസ്ഥർ കേൾക്കില്ലെന്നും മണി പറഞ്ഞു. അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എംഎം മണി പറഞ്ഞു. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്.

അതിന്റെ ഭാഗമായാണ് നോട്ടീസ് പോലും വെക്കാതിരുന്നത്. മര്യാദ എങ്കിൽ മര്യാദ, അല്ലെങ്കിൽ നാട്ടുകാർ മര്യാദകേട് കാണിക്കുമെന്നും എംഎം മണി പറഞ്ഞു. ‘താൻ മന്ത്രിയായിരുന്ന ആളാണ്. ഇപ്പോഴും എംഎൽഎയാണ്. തന്റെ മണ്ഡലം ഉൾപ്പെടുന്ന ശാന്തംപാറ പഞ്ചായത്തിലാണ് അരികൊമ്പന്റ അക്രമം ഏറ്റവും അധികം ഉള്ളത്. അത് ഉദ്യോഗസ്ഥർ മറക്കരുത്. തന്റെ വാ മുടി കെട്ടാൻ ആരും നോക്കണ്ട. ഫോറസ്റ്റുകാർ ഇത് മനസ്സിലാക്കുന്നതാണ് നല്ലതാണ് ‘- എംഎം മണി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

0
കാസർഗോഡ് : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക്...

ഝാർഖണ്ഡിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു

0
റാഞ്ചി: ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോവാദികളെ വധിച്ചു. സിആർപിഎഫും...

പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ല : കെ ടി അബ്ദുറഹ്മാൻ

0
തിരുവനന്തപുരം : പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്ന്...

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യയിലെത്തി

0
ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ...