മോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എം.എം മണി എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അവസരം മുതലെടുത്ത് മോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായ എം.എം മണി എം എല്‍ എ. ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധന വിലവര്‍ധനവിന് വഴിതുറന്നത് കോണ്‍ഗ്രസാണ്. ഇന്ധന വിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് കേരളത്തില്‍ നടത്തുന്ന പ്രതിഷേധം പരിഹാസ്യമാണെന്നും എം.എം മണി പറഞ്ഞു. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒന്നും ചെയ്യാത്തവരാണ് ഇടതുപക്ഷത്തെ പഴിക്കുന്നതെന്ന് എം.എം മണി ആരോപിച്ചു. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസ് എന്താണ് ചെയ്തത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യു ഡി എഫ്. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ ഡാം വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും എം.എം മണി പറഞ്ഞു. ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ ധര്‍ണ തുടരുകയാണ്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രതിഷേധം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...