തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഎം മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്ക് പരിക്ക്. കഴക്കൂട്ടത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ ആയിരുന്നു അപകടം. എംഎം മണിയുടെ വാഹനം തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപമാണ് അപകടം. കഴക്കൂട്ടം സ്വദേശി രജീഷിനാണ് പരിക്കേറ്റത്. ഇയാളെ ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംഎം മണി എത്തി പരിക്കേറ്റയാളെ സന്ദർശിച്ചു. അപകടത്തിൽപെട്ട കാർ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























