ഇടുക്കി : രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി. പട്ടയം റദ്ദാക്കിയതിന്റെ നിയമവശങ്ങള്‍ പരിശോധിക്കണം. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്‍ത പട്ടയങ്ങളാണിത്. പട്ടയം ലഭിക്കുന്നതിന് മുന്‍പുതന്നെ പാര്‍ട്ടി ഓഫീസുകള്‍ ആ ഭൂമിയിലുണ്ടായിരുന്നു. പാര്‍ട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ലെന്നും എം.എം മണി പറഞ്ഞു. ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ രവീന്ദ്രന്‍ ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999 ല്‍ മൂന്നാറില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 530 പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനകം പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി. അതേസമയം അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനം ; പാര്‍ട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ല : എം.എം മണി
RECENT NEWS
Advertisment