തൃശൂര്‍: പ്രശസ്ത മിമിക്രി താരവും മാരുതി കാസറ്റ്സിന്‍റെ ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. 45 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീണ കബീറിനെ ഉടനെ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കലാഭവന്‍ മണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് കബീര്‍. കലാഭവന്‍ മണിയുടെ നിരവധി നാടന്‍പാട്ടുകള്‍ പുറത്തിറങ്ങിയത് കബീറിന്‍റെ ഉടമസ്ഥതയിലുള്ള മാരുതി കാസറ്റ്സ് ആയിരുന്നു. മണിക്കൊപ്പം കൈകോര്‍ത്ത് കബീര്‍ പുറത്തിറക്കിയ നാടന്‍ പാട്ടുകളെല്ലാം തന്നെ ഏറെ തരംഗം സൃഷ്ടിച്ചവയാണ്.