Saturday, July 5, 2025 12:30 am

കടുവയെ പിടികൂടാൻ ഒന്നും ചെയ്തില്ല ; ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ – സംഘർഷം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പ്രദേശവാസിയെ കുത്താന്‍ കത്തിയെടുത്ത് ഉദ്യോഗസ്ഥന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കടുവയെ കണ്ടെന്ന വിവരം ലഭിച്ചിട്ടും അതിനെ പിടികൂടാന്‍ വനപാലകര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

ഇന്നലെ രാത്രി ഒരുമണിയോടെ പുതിയേടം പ്രദേശത്ത് കടുവ ഇങ്ങിയത് ഒരു കുടുംബം കാണുകയും അവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പുകാര്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ അവര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും കൈയില്‍ തെരച്ചില്‍ നടത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിന്റെ പേരിലായിരുന്നു രാവിലെ പ്രദേശത്ത് ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായത്.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. സംഘര്‍ഷത്തിനിടെയാണ് ഉദ്യോഗസ്ഥന്‍ കത്തിയെടുത്ത് പ്രദേശവാസിയെ കുത്താന്‍ ശ്രമിച്ചത്. അടുത്തുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ തടഞ്ഞതു കൊണ്ടുമാത്രം അത്യാഹിതം സംഭവിച്ചില്ല. ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ജനങ്ങളോട് ഇടപെടുന്നതിനിടയില്‍ കത്തി ഊരി വീശുന്നതിനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് കൗണ്‍സിലറും നാട്ടുകാരും ചോദിക്കുന്നത്. ഒരു ഉദ്യോഗസ്ഥനോട് ഒച്ചവെച്ച്‌ സംസാരിച്ചു എന്നതിന്റെ പേരിലാണ് സംഘത്തിലെ മുഴുവന്‍ അംഗങ്ങളും എല്ലാവരെയും കൈയേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായതെന്നാണ് കൗണ്‍സിലര്‍ പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...