തൃശൂര്‍ : ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പോക്‌സോ കേസ് പ്രതി പിടിയില്‍. പ്രതി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം. പ്രതിക്കൊപ്പം ജയിലില്‍നിന്ന് ചികിത്സ ആവശ്യമായ മറ്റു തടവുകാരും ഉണ്ടായിരുന്നു. തടവുകാരെ ആശുപത്രി വരാന്തയില്‍ ഇരുത്തിയ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. പിന്നീട് പള്ളിക്കലിന് സമീപം ഇയാള്‍ പതുങ്ങി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി പ്രതിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പോക്‌സോ കേസ് പ്രതി പിടിയില്‍
RECENT NEWS
Advertisment