ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പോക്‌സോ കേസ്‌ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചികിത്സക്കെത്തിച്ചപ്പോള്‍ രക്ഷപ്പെട്ട വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പോക്‌സോ കേസ്‌ പ്രതി പിടിയില്‍. പ്രതി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം. പ്രതിക്കൊപ്പം ജയിലില്‍നിന്ന് ചികിത്സ ആവശ്യമായ മറ്റു തടവുകാരും ഉണ്ടായിരുന്നു. തടവുകാരെ ആശുപത്രി വരാന്തയില്‍ ഇരുത്തിയ സമയത്താണ് ഇയാള്‍ രക്ഷപ്പെട്ടത്. പിന്നീട് പള്ളിക്കലിന് സമീപം ഇയാള്‍ പതുങ്ങി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കുതറി ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി പ്രതിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...