യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റിലായി. പീച്ചി പട്ടിക്കാട് സ്വദേശി സി.എല്‍ ഔസേപ്പ് ആണ് അറസ്റ്റിലായത്. കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ആദര്‍ശിന്റെ അച്ഛനും ബിത്തിന്റെ സഹോദരന്‍ കെ.ശരത്തും രം​ഗത്തെത്തിയിരുന്നു. നടന്നത് കൊലപാതകം തന്നെയെന്നാണ ഇവരുടെ ആരോപണം.‍‍‍‍ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. ആനുകൂല്യങ്ങളെല്ലാം തടഞ്ഞ് സര്‍വീസില്‍ നിന്നും പിരിച്ചു വിടണം എന്നും അച്ഛന്‍ മോഹനന്‍ പ്രതികരിച്ചു.

ബസ് ഡ്രൈവറുമായി ആദര്‍ശ് തര്‍ക്കിച്ചിരുന്നതായി ചില യാത്രക്കാര്‍ പറഞ്ഞിരുന്നു .ഇതിന്റെ വൈരാഗ്യമാണോ അപകടം എന്ന് പരിശോധിക്കണമെന്നും ആവശ്യമുണ്ട്. ആദര്‍ശും കൂട്ടുകാരന്‍ സബിത്തും അപകടത്തില്‍പ്പെട്ടത് 7-ാം തീയതി രാത്രിയാണ്. കോയമ്പത്തൂരില്‍ നിന്ന് വരും വഴി തൃശൂര്‍ – പാലക്കാട് ദേശീയപാതയില്‍ വച്ചാണ് അപകടം. അപകട സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ മുമ്പ് കെഎസ്‌ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായതായി ചിലര്‍ പറഞ്ഞിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ ആണ് ഈ കുടുംബത്തിന്റേയും തീരുമാനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...