ദീബ്രുഗഡ് : അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അസമില്‍ യുവാവിനെ ആള്‍കൂട്ടം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. മര്‍ദിച്ച് അവശനാക്കിയ ശേഷം തീകൊളുത്തുകയായിരുന്നു. ദീബ്രുഗഡിലെ റോമോരിയയിലെ തേയില എസ്റ്റേറ്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. തൊഴിലാളികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു.
ആറ് കിലോമീറ്റര്‍ ഇയാളെ ഓടിച്ച് പിടികൂടിയ ശേഷം തീയിട്ട് കൊല്ലുകയായിരുന്നു. വയലില്‍വെച്ചാണ് യുവാവിനെ കത്തിച്ചത്. പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കി. മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൊല്ലപ്പെട്ട യുവാവ് മാനസികാസ്ഥ്യമുള്ളയാളാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.