അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ദീബ്രുഗഡ് : അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച്‌ അസമില്‍ യുവാവിനെ ആള്‍കൂട്ടം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. മര്‍ദിച്ച്‌ അവശനാക്കിയ ശേഷം തീകൊളുത്തുകയായിരുന്നു. ദീബ്രുഗഡിലെ റോമോരിയയിലെ തേയില എസ്റ്റേറ്റില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.  തൊഴിലാളികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു.

ആറ് കിലോമീറ്റര്‍ ഇയാളെ ഓടിച്ച്‌ പിടികൂടിയ ശേഷം തീയിട്ട് കൊല്ലുകയായിരുന്നു. വയലില്‍വെച്ചാണ് യുവാവിനെ കത്തിച്ചത്.  പ്രദേശത്ത് സിആര്‍പിഎഫിനെ വിന്യസിച്ച്‌ സാഹചര്യം നിയന്ത്രണ വിധേയമാക്കി. മരിച്ച കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കൊല്ലപ്പെട്ട യുവാവ് മാനസികാസ്ഥ്യമുള്ളയാളാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...