ആളുകള്‍ക്കിടയിലൂടെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

For full experience, Download our mobile application:
Get it on Google Play

അലിരാജ്പൂര്‍ : ആളുകള്‍ക്കിടയിലൂടെ ബലമായി പിടിച്ചുകൊണ്ടുപോയി ഒരു കൂട്ടം യുവാക്കള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അലിരാജ്പൂര്‍ ജില്ലയിലെ ബാല്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പ്രസിദ്ധമായ ഭഗോറിയ ഫെസ്റ്റിവലിനിടെ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മധ്യപ്രദേശിലെ ആദിവാസി മേഖലകളിലെ ജില്ലകളില്‍ ഏറ്റവും വലുതും പ്രശസ്തവുമായ വാര്‍ഷിക പരിപാടികളിലൊന്നാണ് ഭഗോറിയ. ആള്‍ക്കൂട്ടത്തിനിടയിലൂടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടി ഒളിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അതുവഴി കടന്നുപോയ സംഘത്തിലെ ഒരു യുവാവ് പെണ്‍കുട്ടിയെ ഓടിച്ചിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ മറ്റൊരു യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുകയും പിന്നീട് സംഘത്തിലെ ഓരോരുത്തരായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ നോക്കിനില്‍ക്കുന്നതിനിടെയാണ് ഈ പരാക്രമങ്ങളെല്ലാം. പലരും മൊബൈല്‍ഫോണുകളില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ആരും യുവാക്കളെ തടയുന്നതായി വീഡിയോയില്‍ കാണുന്നില്ല. അയല്‍പക്കത്തുള്ള ധാര്‍ ജില്ലയില്‍ നിന്നുള്ള ഒരേ ഗ്രാമത്തിലുള്ളവരാണ് പെണ്‍കുട്ടിയും യുവാക്കളും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി), മനോജ് സിംഗ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....