പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല ; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.

പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാളുടെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു. പല്ലുകൾ ഒടിഞ്ഞു പോയിട്ടുണ്ട്. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണമടഞ്ഞ ആളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർ ച്ചറിയി ൽ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...