മൊബൈല്‍ കട കുത്തിത്തുറന്ന് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്ലടിക്കോട്: മൊബൈല്‍ കട കുത്തിത്തുറന്ന് ആറ് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
കാരാകുര്‍ശ്ശി സ്വദേശി കണക്കുംപുള്ളി മുഹമ്മദ് ഹസ്സന്‍ ഹുസൈന്‍ നാണ് (22) പിടിയിലായത്. തച്ചമ്പാറ ടൗണില്‍ ആണ് സംഭവം. കുമരംപുത്തൂരില്‍ മൊബൈല്‍ ഫോണ്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. തച്ചമ്പാറ മുഹമ്മദ് നിസാറിന്‍റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ കടയുടെ പൂട്ടുപൊളിച്ചാണ് ഇയാള്‍ അകത്തു കടന്നത്.

തിങ്കളാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ഞിരപ്പുഴ മൊബൈല്‍ ഫോണ്‍ ഡീലേഴ്സ് അസോസിയേഷന്‍റെ ഇടപെടലില്‍ ആണ് പ്രതിയെ പിടികൂടിയത്. ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, സി.ഐ ടി. ശശികുമാര്‍, എസ്.ഐ കെ.പി. അബ്ദുല്‍ സത്താര്‍, സി.പി.ഒമാരായ വിമല്‍ കുമാര്‍, കൃഷ്ണദാസ്, സൈനുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...