കെമിസ്ട്രി മൂല്യനിര്‍ണ്ണയം അട്ടിമറിക്കാന്‍ ചില അധ്യാപകര്‍ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെമിസ്ട്രി മൂല്യനിര്‍ണ്ണയം അട്ടിമറിക്കാന്‍ ചില അധ്യാപകര്‍ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാകില്ല. ഫലപ്രഖ്യാപനത്തിന് ശേഷം കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ നിന്നുമുള്ള പരാതി. ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചികയായിരുന്നു മൂല്യനിര്‍ണ്ണയത്തിന് കൊടുത്തത്. ഇതില്‍ പ്രശ്നങ്ങളുള്ളത് കൊണ്ട് മുതിര്‍ന്ന അധ്യാപകര്‍ ചേര്‍ന്നുള്ള സ്കീം ഫൈനലൈസേഷനില്‍ ഉത്തരസൂചിക പുനക്രമീകരിച്ചിരുന്നു. അത് പക്ഷേ കുട്ടികള്‍ക്ക് വാരിക്കോരി മാര്‍ക്കിടുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് തള്ളുകയിരുന്നു.

അക്കാര്യം മൂല്യനിര്‍ണ്ണയത്തിനെത്തിയവരെ അറിയിച്ചില്ല. ഇതോടെ അധ്യാപകര്‍ ക്യാമ്പ്ബഹിഷ്ക്കരിച്ചു. അപ്പോഴൊക്കെ അനാവശ്യ സമരമെന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി പ്രതിഷേധം തള്ളുകയായിരുന്നു. ഇതിനിടെ സ്കീം ഫൈനലൈസേഷന്‍ നടത്തിയ 12 അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതോടെ പ്രതിഷേധം കനത്തു. ചോദ്യകര്‍ത്താവിന്‍റെ ഉത്തരസൂചിക ആധാരമാക്കിയാല്‍ 10 മുതല്‍ 20 വരെ മാര്‍ക്ക് കുട്ടികള്‍ക്ക് നഷ്ടമാകുമെന്ന് അധ്യാപകരുടെ പരാതി ഉന്നയിച്ചു. പിന്നീട് പ്ലസ്ടു കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയത്തിന് പുതിയ ഉത്തരസൂചിക ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമെത്തി. വിഷയത്തില്‍ സര്‍ക്കാരിന്റെ പിടിവാശി പരാജയപ്പെട്ടെന്നും അധ്യാപകര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ പിന്‍വലിക്കണമെന്നും അധ്യാപകരുടെ സംഘടനയായ എഎച്ച്‌എസ്ടിഎ ആവശ്യപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...