Friday, April 26, 2024 3:38 pm

പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 83.87% പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവര്‍ത്തിച്ച അദ്ധ്യാപകരെയും വിദ്യാഭ്യാസവകുപ്പിനെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നേടിയ ഉയര്‍ന്ന വിജയം പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നതിനൊപ്പം യോഗ്യത നേടാന്‍ കഴിയാതെ വന്നവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ മുന്നേറാനാവശ്യമായ പരിശ്രമങ്ങള്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തെ ഉയര്‍ന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം. പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. വിഎച്ച്‌എസ്‌സി വിഭാഗത്തില്‍ 68.71 ആണ് വിജയശതമാനം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ ഇക്കഴിഞ്ഞ അധ്യയനവര്‍ഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു. അവയെ മറികടന്നുകൊണ്ടാണ് ഈ ഉയര്‍ന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്.
ഈ മികച്ച നേട്ടത്തിനായി പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. യോഗ്യത നേടാന്‍ കഴിയാതെ വന്നവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ മുന്നേറാനാവശ്യമായ പരിശ്രമങ്ങള്‍ തുടരണം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.

പ്ലസ് ടുവിന് 83.87 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 87.94 % ആയിരുന്നു. വിഎച്ച്‌എസ്‌ഇക്ക് 78.26 ശതമാനമാണ് വിജയം. പ്ലസ് ടുവിന് വിജയശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോടും (87.79 %) കുറവും വയനാടും (75.07%). 78 സ്കൂളുകള്‍ നൂറുമേനി വിജയം നേടി. മുന്‍ വര്‍ഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്തും ഏറ്റവും കുറവുപേര്‍ പരീക്ഷ എഴുതിയത് വയനാട്ടിലുമാണ്. മൂല്യ നിര്‍ണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. സേ, ഇംപ്രൂവ്മെന്റ പരീക്ഷക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.

പ്ലസ് ടുവിന് റഗുലര്‍ വിഭാഗത്തില്‍ 3,61,091 പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ 86. 14 %പേരും ഹുമാനിറ്റീസില്‍ 75.61 % പേരും ടെക്നിക്കല്‍ വിഭാഗത്തില്‍ 68.71 %പേരും ആര്‍ട്സ് വിഭാഗത്തില്‍ 86.57 % പേരും വിജയിച്ചു. 28450 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ്, 4283 പേര്‍.സര്‍ക്കാര്‍ സ്കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളില്‍ 86.02 %പേരും അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 81.12 %പേരും വിജയിച്ചു. ഓപ്പണ്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 21, 185 പേര്‍ വിജയിച്ചു. 47.19 %ആണ് വിജയം. വിഎച്ച്‌എസ്‌ഇയില്‍ പരീക്ഷ എഴുതിയ 29,711 പേരില്‍ 23,251 പേര്‍ വിജയിച്ചു. വിജയശതമാനം കൂടുതല്‍ കൊല്ലത്തും കുറവ് കാസര്‍ഗോഡുമാണ്. 178 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല. 2022 മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ മെയ് മൂന്ന് മുതലാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്

0
പത്തനംതിട്ട : ജില്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ഒന്നുവരെയുള്ള വോട്ടെടുപ്പ് കണക്ക്. ആദ്യ...

ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം

0
ചെങ്ങന്നൂര്‍  : ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ...

ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുനിത കെജ്രിവാൾ  നേതൃത്വം നല്കും

0
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ  ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലായി മഴയെത്തുമെന്ന്...