പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ മൊബൈല്‍ ആപ്പ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു മൊബൈല്‍ ആപ്പ്. മൊബൈല്‍ ആപ്പ് ഫോണിലുണ്ടെങ്കില്‍ പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയാം. ആ വഴിക്കുള്ള യാത്ര ഒഴിവാക്കി മുന്‍കരുതലെടുക്കാം. ജി.പി.എസ്, ബ്‌ളൂടൂത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണിത്. മാത്രമല്ല ആപ്പിലെ രോഗലക്ഷണങ്ങള്‍ അടിസ്ഥാനമാക്കി ഒരാള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാനും സാധിക്കും. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്താല്‍ മൊബൈല്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാകും.

ഫോണിന്റെ ജി.പി.എസ്, ബ്‌ളൂടൂത്ത് സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയാല്‍ ആപ്പിന്റെ സഹായത്തോടെ പരിസരത്ത് രോഗബാധിതരുണ്ടോ എന്നറിയാനാകും. കൊവിഡ് 19 സംബന്ധിച്ച എല്ലാവിവരങ്ങളും 11 ഭാഷകളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പ്‌ളേസ്റ്റോറില്‍ ലഭ്യമാണ്. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പടര്‍ന്നത് കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചത് കണക്കിലെടുത്ത് കൊവിഡുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകുന്ന വെബ്പോര്‍ട്ടല്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...