കോഴിക്കോട്: ആവശ്യക്കാരന്‍ വിളിക്കുന്നിടത്തേക്ക് ഇനി ഇന്ധനമെത്തും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍സ്റ്റേഷന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉല്‍ഘാടനം ചെയ്തു. ആവശ്യക്കാര്‍ക്ക് ഫോണ്‍കോളിലൂടെ വാഹനത്തിനരികെയും വ്യവസായ ആവശ്യത്തിനും ഇന്ധനം എത്തിക്കാനുള്ള സംവിധാനമാണിത്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച ഇന്ധന വണ്ടിയിലൂടെ ഡീസല്‍ബങ്ക് സേവനമാണ് ലഭ്യമാക്കുന്നത്.
സിവില്‍സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കലക്ടര്‍ നിര്‍വ്വഹിച്ചു. കടലുണ്ടി മണ്ണൂര്‍ പൂച്ചേരിക്കുന്നിലെ എച്ച്.പി. സുപ്രീം ബങ്കാണ് സേവനം ഒരുക്കിയത്. മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണം അടക്കാനും സാധിക്കും. പ്രത്യേകമായി ഒരുക്കിയ 8000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കറാണ് മൊബൈല്‍ ബങ്കായി ഉപയോഗിച്ചിട്ടുള്ളത്. സാധാരണ ബങ്കുകളിലെ നിരക്കേ ഈടാക്കൂ. നിയമപരമായ അനുമതികളോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്ന ഡീസല്‍ ബങ്കിന്റെ പ്രവര്‍ത്തനം. പരിപാടിയില്‍ എം.ജി.നവീന്‍ കുമാര്‍, ശ്രുതി, ആര്‍.ബിജു, സഞ്ജയ്, അജ്മല്‍, കെ.വി. അബ്ദുറഹിമാന്‍, രതീഷ്, സുന്ദരന്‍, ഇല്യാസ്, ബഷീര്‍, ശരീഫ്, ഫാരിസ് എന്നിവര്‍ പങ്കെടുത്തു.