ബസിൽ മൊബൈൽ ലൗഡ് സ്പീക്കറിലിട്ട് വീഡിയോ കാണരുത് ; ലംഘിച്ചാൽ ഇറക്കി വിടാം ; കർണാടക ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി പാട്ട് കേള്‍ക്കുന്നതും വീഡിയോ കാണുന്നതും വിലക്കി ഹൈക്കോടതി. കര്‍ണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കര്‍ണാടക ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി വീഡിയോ കാണുകയോ പാട്ടു കേള്‍ക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു. റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ബസില്‍ യാത്ര ചെയ്യവേ ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടണമെന്ന് ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ബസില്‍ നിന്ന് യാത്രക്കാരനെ ഇറക്കി വിടണമെന്നും കോടതി ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വസ്തു വൃത്തിയാക്കുന്നതിനിടെ 45 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടു ; വനം വകുപ്പെത്തി പിടികൂടി

0
തിരുവനന്തപുരം: വിതുര ഭാഗത്ത്‌ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. വിതുര സ്വദേശിയായ...

ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി...

നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ് ; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പോലീസ്

0
തൊടുപുഴ: നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച്...

നിരോധിത പുകയില ഉല്‍പ്പന്നവുമായി വന്ന വാൻ മറിഞ്ഞു ; വണ്ടിയില്‍ ഉണ്ടായിരുന്നവർ ചാക്കുകെട്ടുകൾ വലിച്ചെറിഞ്ഞ്...

0
തൃശൂര്‍: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍തോതില്‍ ചാക്കുകളിലാക്കി കൊണ്ടുവന്ന പിക്കപ്പ്...