യുപി: മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു.
യു പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലെ മാത്വര്‍ ഗ്രാമത്തിലെ ആറാം ക്ലാസുകാരനായ മോനുവാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജ് കയറിയോ എന്നറിയാന്‍ ബാറ്ററി എടുത്ത് നക്കി നോക്കുകയായിരുന്നു. ഉടന്‍ തന്നെ ബാറ്ററി പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ ഓടി മുറിയിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടന്‍ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.