കോന്നി : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിന് ഇടയിൽ പൊട്ടി തെറിച്ചു. ആളപായം ഇല്ല. ഇന്ന് വെളുപ്പിനെ നാലരയോടെ ആണ് സംഭവം. കോന്നി എലിയറക്കൽ കാളൻചിറ വീട്ടിൽ ആഷിക്കിന്റെ ഓപ്പോ റെനോ 2 ഇനത്തിൽ ഉള്ള ഫോൺ ആണ് പൊട്ടി തെറിച്ചത്. മുപ്പതു ശതമാനം ഉള്ള ബാറ്ററി ചാർജ് ചെയ്തു പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ വലിയ പുക ഉയരുകയും ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടി തെറിച്ചു. കുട്ടികളെയും കൊണ്ട് ആഷിക്ക് പുറത്തു ചാടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഫോൺ പൂർണ്ണമായും കത്തി പോയി.
കോന്നിയിൽ ചാർജ് ചെയ്യുന്നതിന് ഇടയിൽ മൊബൈൽ ഫോൺ പൊട്ടി തെറിച്ചു
RECENT NEWS
Advertisment