മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് 13-ാം വാർഡിലെ കുടുംബശ്രീയും വിജിലന്റ് ഗ്രൂപ്പും സംയുക്‌തമായി സംഘടിപ്പിച്ച ‘മൊബൈൽ ഉപയോഗത്തിന്റെ ആശങ്കകളും വിദ്യാഭ്യാസത്തിലൂടെയുള്ള മുന്നേറ്റവും ‘ എന്ന വിഷയത്തിൽ സെമിനാർ നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹൃ നീതി വകുപ്പ് കൗൺസിലർ സതീഷ് തങ്കച്ചൻ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ആനി രാജു , ഗ്രാമ പഞ്ചായത്തംഗം നീന മാത്യു, ജാസ്മിൻ, സൂസി ജോസഫ് , ആനി ഏബ്രഹാം, ജെസി ജോസഫ് , പ്രസന്നകുമാരി , ഏബ്രഹാം പി.എസ്, സെലിൻ ഫാൻസിലി , ലിജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.