മൊബൈലിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മൊബൈല്‍ ഫോണില്‍ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കായംകുളം കൃഷ്ണപുരം കാപ്പില്‍മേക്ക് പുലരിയില്‍ സന്തോഷിന്‍റെ മകന്‍ പ്രണവിനെ (18) മര്‍ദ്ദിച്ച കേസിലാണ് കാപ്പില്‍മേക്ക് പനയന്നാര്‍കാവ് ദേവകി ഭവനത്തില്‍ അഖിലും(24), പ്രായപൂര്‍ത്തിയാകാത്ത സഹോദരനും പിടിയിലായത്. കഴിഞ്ഞ ഏഴിന് വൈകീട്ടായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഖിലിന്‍റെ സഹോദരന് എതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയതായി പോലീസ് അറിയിച്ചു. പ്രണവിന്‍റെ മൊബൈലിലേക്ക് വൈറസ് കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മര്‍ദ്ദനത്തിന് കാരണമായത്. സംഭവം നടന്ന സമയത്ത് പ്രണവിന്‍റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മര്‍ദ്ദന ശേഷം കത്തി കാട്ടി വധ ഭീഷണി മുഴക്കിയതിനാല്‍ മര്‍ദ്ദനവിവരം പ്രണവ് വീട്ടുകാരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ വീണ്ടും എത്തിയപ്പോഴാണ് പ്രണവ് വീട്ടുകാരോട് വിവരം പറയുന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചതോടെയാണ് മര്‍ദ്ദനദൃശ്യം പുറത്തുവന്നത്. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....