കോന്നി : ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും ഓണക്കിറ്റും മറ്റ് റേഷന്‍ ഉല്‍പ്പന്നങ്ങളും അവര്‍ അധിവസിക്കുന്ന ഊരിലേക്ക് നേരിട്ട് എത്തിക്കുന്ന മൊബൈല്‍ റേഷന്‍ ഡിപ്പോയുടെ ഉത്ഘാടനവും ഫ്ലാഗ് ഓഫ് ചടങ്ങും അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.
സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി റ്റി ഈശോ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രാധാ ശശി, ശ്രീലജ അനില്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ മൃണാള്‍ സെന്‍, ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോന്നി താലൂക്കില്‍ ഉള്‍പ്പെട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ സായിപ്പന്‍കുഴി കോളനിയിലെ 28 കുടുംബങ്ങള്‍ക്കുള്ള റേഷന്‍ ഭക്ഷ്യധാന്യങ്ങളും ഓണകിറ്റുമാണ് വിതരണം ചെയ്തത്.