മൊബൈല്‍ ഷോപ്പില്‍ മോഷണം ; രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ ഭജനമഠത്തിന് സമീപമുള്ള മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ കേസിലാണ് സംഘം പിടിയിലായത്. തൃശ്‌നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍ കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിന്റെ പുരിക്കള്‍ വീട്ടില്‍ സഫ്‌വാന്‍ (31 ), അരുണ്‍ കുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടില്‍ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം അഞ്ചിന് പുലര്‍ച്ചെയാണ് മൊബൈല്‍ ഷോപ്പില്‍ സംഘം ഷട്ടര്‍ പൊളിച്ച്‌ അകത്തു കയറി മോഷണം നടത്തിയത്. 37 വില കൂടിയ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്‌, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. തുടര്‍ന്ന് സംഘം ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീം എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

ഇവരില്‍ നിന്നു പതിമൂന്ന് ഫോണ്‍, സ്മാര്‍ട്ട് വാച്ച്‌, ടോര്‍ച്ച്‌ എന്നിവ പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കള്‍ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്. മോഷണ മുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. അരുണ്‍കുമാര്‍ ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിലും സഫ്‌വാന്‍ ഇരുപതോളം കേസുകളിലും പ്രതിയാണ്. പകല്‍ ബൈക്കുകളില്‍ സ്ഥാപനങ്ങളില്‍ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം നടത്തലാണ് ഇവരുടെ രീതി. മോഷണ മുതല്‍ വിറ്റ് കിട്ടുന്ന തുക ആഡംബര ജീവിതത്തിനും മയക്കു മരുന്നിനുമാണ് ചെലവഴിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...