കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈലുകള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ മേഖല കേന്ദ്രീകരിച്ച് മൊബൈലുകള്‍ മോഷ്ടിക്കുന്ന യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരെയാണ് തിരുവനന്തപുരം പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കിളിമാനൂര്‍ തട്ടത്ത് മലയില്‍ ബന്ധുവീട്ടില്‍ താമസിച്ച് മോഷണം നടത്തിവരുകയായിരുന്നു ഇവര്‍ എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗങ്ങളില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തെ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിച്ച നിരന്തര പരാതികളിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതും. ഈ രണ്ടുപേരുടെ സാന്നിധ്യം മോഷണ സ്ഥലത്ത് ഉള്ളതായി മനസിലാക്കിയതും.

തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത പോലീസ്, ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങള്‍ വിലയുള്ള ഫോണുകള്‍ ലഭിച്ചത്. എന്‍ട്രി ലെവല്‍ ഫോണുകള്‍ മുതല്‍ സ്മാര്‍ട്ട്ഫോണുകള്‍ വരെ ഇവര്‍ മോഷ്ടിച്ചിരുന്നു എന്നാണ് വിവരം. വിവിധ ജില്ലകളില്‍ ഇവര്‍ ഇത്തരം കേന്ദ്രീകരണ മോഷണം നടത്തിയിരിക്കാം എന്നാണ് പോലീസ് അനുമാനം. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ ശേഷം റിമാന്‍റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...