ഓച്ചിറ : ഉറങ്ങുമ്പോൾ തലയണയുടെ അടിയിൽ വച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നു തീ പടർന്ന് ഓട്ടോ ഡ്രൈവർക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാർ കാർത്തികയിൽ മണികണ്ഠൻ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനെയാണ് പൊള്ളലേറ്റ് കായംകുളം ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒരാളെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈൽ ഫോൺ തലയണയുടെ അടിയിൽ വച്ചശേഷം ഉറങ്ങുകയായിരുന്നു. ചുട്ടു പഴുത്ത മൊബൈൽ ഫോണിൽ നിന്ന് തീ പിടിക്കുകയായിരുന്നു. മൊബൈൽ ഫോണിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.