വെച്ചൂച്ചിറ നവോദയയിൽ മാതൃകാ യുവ ഗ്രാമസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായ ത്രിതല പഞ്ചായത്ത് വ്യവസ്ഥയുടെ ആധാരശിലയായ ഗ്രാമസഭകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കാനും പഞ്ചായത്ത് രാജ് സംവിധാനം പരിചയപ്പെടുത്താനും പഠനവിധേയമാക്കാനും വിദ്യാർത്ഥികളിലെ നേതൃപാടവം പരിപോഷിപ്പിക്കാനും ഉദ്ദേശിച്ചുള്ള മാതൃകാ യുവ ഗ്രാമസഭ, നവോദയ വിദ്യാലയത്തിൽ വെച്ചൂച്ചിറ മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ സതീഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി, നവോദയ പ്രിൻസിപ്പൽ സുധീർ വി, വൈസ് പ്രിൻസിപ്പൽ പിജി രശ്മി, പ്രോഗ്രാം കോഡിനേറ്റർമാരായ രാംദാസ് പി, അനിത ബിജു തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ അധ്യാപകർ, സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പഞ്ചായത്തുമായി ബന്ധപ്പെട്ട ബഹുവിധങ്ങളായ വിഷയങ്ങളുടെ ചർച്ചയും നിവേദനങ്ങളും ആവശ്യങ്ങളും മറുപടി പ്രസംഗവും റിപ്പോർട്ട് അവതരണവും ഒക്കെയായി വിദ്യാർത്ഥികൾക്ക് പ്രാദേശിക വിഷയങ്ങൾ പഠിക്കാനും അവരിൽ രാഷ്ട്രീയാവബോധം വളർത്തിയെടുക്കാനുമുള്ള വേദിയായി ഈ മാതൃകാ ഗ്രാമസഭ. പഞ്ചായത്ത് പ്രസിഡന്റായ ഐറിൻ മെറിൻ ഫിലിപ്പ് ഉൾപ്പെടെ 35 വിദ്യാർഥികൾ ഗ്രാമസഭയിൽ പങ്കെടുത്തു. ഉദ്ഘാടകനായ സതീഷ് പണിക്കർ ഗ്രാമസ്വരാജ്, പഞ്ചായത്തീരാജ്, ത്രിതല പഞ്ചായത്ത്, അധികാര വികേന്ദ്രീകരണം തുടങ്ങിയവയെ സംബന്ധിച്ച് സമഗ്രവും ആധികാരികവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...