ഫാഷൻ ലോകത്ത് എപ്പോഴും പുതിയ പരീക്ഷണങ്ങള്‍ക്കാണ് ഡിമാൻഡ്. പ്രത്യേകിച്ച് ഓരോ മേളകളിലും ഇത്തരത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി ബ്രാൻഡുകളും മോഡലുകളും ആര്‍ട്ടിസ്റ്റുകളുമെല്ലാം മത്സരിക്കാറാണ് പതിവ്. ഇങ്ങനെ വരുന്ന ഫാഷൻ പരീക്ഷണങ്ങളില്‍ പലതും പക്ഷേ ഫാഷൻ ലോകത്തിന് പുറത്തുനില്‍ക്കുന്നവരെ സംബന്ധിച്ച് ആസ്വദനീയമോ, അംഗീകൃതമോ ഒന്നും ആകണമെന്നില്ല. ചില പരീക്ഷണങ്ങളാകട്ടെ കയ്യടി നേടില്ലെന്ന് മാത്രമല്ല വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്യാറുണ്ട്.
സമാനമായ രീതിയില്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ് ചെന്നൈയില്‍ ഒരു ഫാഷൻ ഷോയില്‍ പങ്കെടുത്ത മോഡല്‍. ഫാഷൻ ഷോയില്‍ പങ്കെടുത്ത് ശ്രദ്ധ ലഭിക്കുന്നതിനായി മോഡല്‍ ജീവനുള്ള മീനുകളെ ഉടുപ്പില്‍ തുന്നിച്ചേര്‍ത്ത ചെറിയ അക്വേറിയത്തില്‍ ഇട്ടുവെന്നതാണ് വിമര്‍ശനത്തിന് വഴിവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെ വന്ന ഇവരുടെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. മത്സ്യകന്യകയുടെ വേഷമാണ് ഇവര്‍ ഫാഷൻ ഷോയ്ക്ക് ധരിച്ചത്. കടലില്‍ നിന്നുള്ള ഷെല്ലുകളും മറ്റും പിടിപ്പിച്ച് ഭംഗിയായി ചെയ്തിരിക്കുന്ന ഗൗണ്‍ മത്സ്യകന്യകയുടേതായി നമ്മളെല്ലാം കഥകളിലും നോവലുകളിലും സിനിമകളിലും കണ്ടിട്ടുള്ള രൂപത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണ്.
ഇതിന് ഒന്നുകൂടി ജൈവികത വരുത്തുന്നതിനും ഒരു പരീക്ഷണമെന്ന നിലയിലുമായിരിക്കും ഇവരുടെ ഡിസൈനര്‍ ചെറിയൊരു അക്വേറിയം പോലൊരു ഭാഗം ഉടുപ്പിന് നടുവില്‍ വയറിന് മുകളിലായി പിടിപ്പിച്ചിരുന്നു. ഇതിലേക്ക് ഒരാള്‍ പ്ലാസ്റ്റിക് കവര്‍ തുറന്ന് വെള്ളവും ഏതാനും ജീവനുള്ള മത്സ്യങ്ങളും തുറന്നുവിടുന്നതാണ് വീഡിയോയിലുള്ളത്. ശേഷം അക്വേറിയം അടച്ചുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാഷൻ ഷോകളിലോ അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്കോ ആയി ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തുവന്നിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.































