സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്‍ നിര്‍മ്മാണോദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്‍ പ്രൊജക്ടിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് മൂന്നിന് കണ്ണമ്പ്ര സഹകരണ സിവില്‍ സര്‍വീസ് അക്കാദമി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണ്‍ ലൈന്‍ വഴിയാണ് മുഖ്യമന്ത്രി പങ്കെടുക്കുക. മന്ത്രി എ.കെ. ബാലന്‍ ചടങ്ങില്‍  അധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫലകം അനാഛാദനം ചെയ്യും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മുന്‍ എം.എല്‍.എ. സി. കെ . രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍  മുഖ്യാതിഥികളായിരിക്കും.

സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന സൈലോ മോഡേണ്‍ റൈസ് മില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 15000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള സൈലോകളും (അറകളും ) ഒരു ഷിഫ്ടില്‍ 100 മെട്രിക് ടണ്‍ നെല്ല് അരിയാക്കാനുള്ള സംസ്‌ക്കരണ ശേഷിയും പദ്ധതിയിലൂടെ ലഭിക്കും. ദേശീയ പാതയോട് ചേര്‍ന്ന് വടക്കഞ്ചേരി കണ്ണമ്പ്രയില്‍ ആദ്യഘട്ടത്തില്‍ 80 കോടി ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്.

സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. നരസിംഹം ഗുരി ടി.എല്‍. റെഡ്ഡി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി , ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി , കണ്ണമ്പ്ര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അനിത ടി. ബാലന്‍, പാപ് കോസ് ഓണററി സെക്രട്ടറി ആര്‍.സുരേന്ദ്രന്‍, പാപ് കോസ് വൈസ് പ്രസിഡന്റ് ചൈതന്യ കൃഷ്ണന്‍ എന്നിവര്‍  പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...