കേരളത്തിൽ ചിലരുടെ ശ്രദ്ധ സ്വർണ്ണക്കടത്തിൽ : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യുവം പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന് തൊഴില്‍ നല്‍കുന്നതില്‍ ശ്രദ്ധയില്ലെന്ന് തുറന്നടിച്ച പ്രധാനമന്ത്രി സ്വര്‍ണക്കടത്തിനെ കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണെന്നും എന്നാല്‍ മറ്റുചിലയാളുകളുടെ അധ്വാനം സ്വര്‍ണക്കടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ രാവും പകലും ചിലര്‍ സ്വര്‍ണ്ണക്കടത്തിനെ പറ്റിയാണ് ചിന്തിക്കുന്നത്. ഇതൊന്നും യുവാക്കളില്‍ നിന്നും മറച്ചുവെയ്ക്കാനാകില്ല. സര്‍ക്കാര്‍ യുവാക്കളുടെ ഭാവി വെച്ച് പന്താടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട അവസരം കേരളത്തില്‍ നിഷേധിക്കപ്പെടുകയാണ്. കേരളത്തിന്റെ താത്പര്യങ്ങളേക്കാള്‍ ഒരു പാര്‍ട്ടിക്ക് പ്രാധാന്യം നല്‍കുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാള്‍ ഒരു കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കൂട്ടരും ചേര്‍ന്ന് കേരളം കുട്ടിച്ചോറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അഴിമതിയുടെ കൂത്തരങ്ങ് ആണെന്നും യുവാക്കളുടെ ഭാവികൊണ്ടാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...