പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നത്: ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരെഞ്ഞടുപ്പിൽ നരേന്ദ്ര മോദിയും ബിജെപിയും കനത്ത പരാജയം നേരിടും. നാലാം വട്ടവും കേരളത്തിൽ വന്ന് പോകുന്ന നരേന്ദ്ര മോദി എന്ത് കൊണ്ട് മണിപ്പൂരിൽ പോകുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം സ്ത്രീകൾ വേട്ടയാടപ്പെടുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. അതേയാളാണ് ബേട്ടി ബച്ചാവോ എന്ന് പറയുന്നത്. ഇന്ത്യയുടെ സമ്പത്ത് ഘടനയെ മോദി ഗവൺമെൻ്റ് വഞ്ചിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വസ്തതയെ കേന്ദ്ര സർക്കാർ പാതാളം വരെ താഴ്ത്തി. സുപ്രീം കോടതി പലവട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒളിച്ച് കളിയെ വിമർശിച്ചു. നാണവും മാനവും ഉണ്ടെങ്കിൽ വിഷയത്തിൽ പ്രസ്താവനക്ക് നരേന്ദ്ര മോദി തയ്യാറാവണം. നരേന്ദ്ര മോദിക്കും ബിജെപി ക്കും രാഷ്ട്രീയ സുതാര്യത ഇല്ല. പല വിധ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു. മോദിയുടെ ഗ്യാറൻ്റി എന്ന വാക്കിൻ്റെ അർത്ഥം പഴയ ചാക്ക് എന്നാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യ മുന്നണിയെ നേരെ നയിക്കാൻ അതിൻ്റെ നേതൃത്വത്തിന് കഴിഞ്ഞാൽ ബിജെപിയെ താഴെ ഇറക്കാൻ സാധിക്കും. രാഹുൽ ഗാന്ധിക്ക് എവിടെയും മത്സരിക്കാം, പക്ഷെ രാഷ്ട്രീയ ബോധം വേണം. കോൺഗ്രസിൻ്റെ മുഖ്യ ശത്രു ആരാണ്.. ആർ എസ് എസോ ബി ജെ പിയോ അതോ ഇടതുപക്ഷമോ. ഇന്ത്യ മുന്നണിയിൽ സീറ്റ് ഷെയറിങ്ങിൽ ഇടത് പക്ഷത്തിന് സ്വാധീനമുള്ള പ്രദേശത്ത് പോലും കോൺഗ്രസ് മാന്യത പുലർത്തിയില്ല എന്നും അദ്ദേഹം വിമർശിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന്...

ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച രണ്ടു പേർ പിടിയിൽ

0
തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...

പിണറായിയുടെ ‘ചെറ്റ’ പരാമർശം ; വിമർശനവുമായി ജി സുധാകരൻ

0
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ...