കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി മുതല്‍ കുടുംബാധിപത്യം വരെയുള്ള ആരോപണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃണമൂലിനും മമതയ്ക്കുമെതിരെ ഉന്നയിക്കുന്നത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യത്തിന്റെ അഭിവൃദ്ധിക്കല്ല, തങ്ങളുടെ കുടുംബങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ഫണ്ടുകൾ തട്ടിയെടുക്കാൻ വ്യാജതൊഴിൽ കാർഡുകൾ സൃഷ്ടിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ക്ഷേമ പദ്ധതികൾക്കായുള്ള ഫണ്ട് തൃണമൂൽ കോൺഗ്രസ് ധൂർത്തടിച്ചതായി അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ നിന്ന് മമതാ ബാനര്‍ജി സര്‍ക്കാരിനെ പുറത്താക്കുന്നതിന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ കളമൊരുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ സര്‍ക്കാര്‍ ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ സ്ത്രീ വിരുദ്ധ സര്‍ക്കാരാണ്. റേഷന്‍ വിതരണത്തില്‍ അഴിമതി കാണിച്ച സര്‍ക്കാരാണ്. റേഷൻ അഴിമതിയില്‍ അവരുടെ മന്ത്രിമാരും നേതാക്കളും ജയിലിലാണ്. ബംഗാളിലെ ജനങ്ങളെ പാര്‍ട്ടി കൊള്ളയടിക്കുകയാണെന്നും സിലിഗുരിയില്‍ നടന്ന റാലിയിൽ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. നോര്‍ത്ത് ബംഗാളില്‍ 2019 ല്‍ എട്ടില്‍ ഏഴ് ലോക്സഭാ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. നോര്‍ത്ത് ബംഗാളിന്റെ വികസനമാണ് ലക്ഷ്യമെന്നാണ് മോദിയുടെ പ്രഖ്യാപനം. ഇത്രയും കാലം ഇടത്, തൃണമൂല്‍ സര്‍ക്കാരുകള്‍ നോര്‍ത്ത് ബംഗാളിനെ ശ്രദ്ധിച്ചതേയില്ല. പാവങ്ങളുടെ ഭൂമി പിടിച്ചടക്കുന്നതിലായിരുന്നു ഇരു പാര്‍ട്ടികളുടെയും ശ്രദ്ധയെന്നും മോദി ആരോപിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































