വനിത എസ്ഐ ഉൾപ്പെടെ പോലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പോലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. എസ്ഐയുടെ വാഹനത്തിന് മുന്നിൽ സംഘ നൃത്തം ചെയ്ത് പ്രതികള്‍ മാർഗ തടസം സൃഷ്ടിച്ചു. മുന്നോട്ട് പോകാൻ കഴിയാതെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ച് ചുറ്റും കൂടി നൃത്തം ചെയ്തു.

വനിത എസ്ഐ ഉപദ്രവിച്ചു, ജീപ്പിൻ്റെ കണ്ണാടി അടിച്ച് തകർത്തു എന്നിവയാണ് കുറ്റങ്ങൾ. കണ്ടാൽ അറിയാവുന്ന അൻപത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് തുടങ്ങി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...