പുടിനുമായി യുക്രൈൻ വിഷയം ചർച്ച ചെയ്ത് മോദി

For full experience, Download our mobile application:
Get it on Google Play

യുക്രൈൻ : യുക്രൈൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മോദി പുടിനുമായി സംഭാഷണം നടത്തിയത്. വിജയത്തിൽ അനുമോദനമറിയിച്ച മോദി, റഷ്യൻ ജനതയുടെ സമാധാനത്തിനും പുരോഗതിക്കും ആശംസകൾ നേർന്നു. നിരവധി ഉഭയകക്ഷി വിഷയങ്ങൾക്കൊപ്പം, യുക്രൈൻ വിഷയത്തിലും ഇരുവരും സംവദിച്ചു. വിഷയത്തിൽ നയതന്ത്രപരമായ ചർച്ചകൾക്ക് അനുകൂലമായ നിലപാടാണ് ഇന്ത്യക്കുള്ളതെന്ന് മോദി പുടിനെ അറിയിച്ചു. യുദ്ധത്തിലായാലും സമാധാനത്തിലായാലും പുതിയ റഷ്യയെ സമീപിക്കുന്നതിൽ ലോകരാജ്യങ്ങൾ കരുതണമെന്ന് സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനായി വരും വർഷങ്ങളിൽ കൂടുതൽ ശ്രമിക്കുമെന്നും, തന്ത്രപരമായ വിഷയങ്ങളിൽ പങ്കാളിത്തം നടത്താൻ യോജിച്ച നടപടികൾ സ്വീകരിക്കുമെന്നും പുടിൻ മോദിയെ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ...

‘കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കരുത്’; പാർട്ടി പത്രമായ ദേശാഭിമാനിക്കെതിരെ പരസ്യവിമർശനവുമായി തോമസ് ഐസക്

0
തിരുവനന്തപുരം:ദേശാഭിമാനിക്കെതിരെ നിലപാട് പരസ്യമാക്കി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്....

കോഴഞ്ചേരിയില്‍ മല്‍സ്യകൃഷി വിളവെടുപ്പ് നടത്തി

0
കോഴഞ്ചേരി : ഫിഷറീസ് വകുപ്പിന്റെ 'മണ്‍സൂണ്‍ മത്സ്യ സമൃദ്ധി 2026' പദ്ധതിയുടെ...

ഫോൺ വിളിയുമായി ബന്ധപ്പെട്ട് വഴക്ക്; ഭർതൃമാതാവിനെ കുത്തി പരിക്കേൽപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ഗോരഖ്പൂര്‍: ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍തൃ മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി....