മോദി സര്‍ക്കാരിന് അണുബോംബിനെ പേടിയില്ല, പാക് അധീന കശ്മീര്‍ തിരിച്ചെടുക്കും ; അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും സൈനിക ബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താന്‍ ഇന്ത്യക്കതിരേ അണുബോംബ് പ്രയോഗിക്കുമെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇത് മോദി സര്‍ക്കാരാണെന്നും അണുബോംബിനെ പേടിക്കുന്നവരല്ലെന്നും അമിത് ഷാ പറഞ്ഞു. പാക് അധീന കശ്മീര്‍(പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണ്. പി.ഒ.കെയെ തിരിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഝാന്‍സിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതോടെ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പാക് അധീന കശ്മീരില്‍ പ്രതിഷേധ ശബ്ദം കേള്‍ക്കുന്നു. മുമ്പ് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ഇവിടെയാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്നത് കേള്‍ക്കുന്നത് പാക് അധീന കശ്മീരിലാണ്‌. മുമ്പ് കശ്മീരിലാണ് കല്ലേറുണ്ടായിരുന്നതെങ്കില്‍ ഇന്നത് പി.ഒ.കെയിലാണ് സംഭവിക്കുന്നത്. സെറാംപുരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

0
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ...

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത....

രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

0
കോഴിക്കോട്: രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് 44 -വയസുകാരൻ മരിച്ചു....

ഓണത്തിന് വിഷരഹിത പച്ചക്കറികളും പൂക്കളും : പത്തനംതിട്ട ജില്ലയില്‍ 1429.43 ഏക്കറില്‍ കൃഷിയുമായി കുടുംബശ്രീ

0
പത്തനംതിട്ട : ഓണവിപണിയില്‍ വിഷരഹിത പച്ചക്കറികളും പൂക്കളും എത്തിക്കാന്‍ കുടുംബശ്രീയുടെ 'ഓണക്കനി...