ഫലസ്തീൻ ജനതയെ വംശഹത്യക്ക് വിധേയമാക്കുന്ന ഇസ്രായേൽ–അമേരിക്കൻ കൂട്ടുകെട്ടിനൊപ്പമാണ് മോദി സർക്കാരെന്ന് എം.വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഫലസ്തീൻ ജനതയെ വംശഹത്യക്ക് വിധേയമാക്കുന്ന ഇസ്രായേൽ–അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് മോദി സർക്കാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കൈനീട്ടുന്നവരെപ്പോലും ബോംബിട്ടും വെടിവച്ചും കൊല്ലുന്ന ക്രൂരതയുടെ പേരാണ് ഇസ്രായേലെന്ന് എം.വി ​ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. രണ്ടു വർഷത്തോളമായി ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യമാധ്യമങ്ങൾ പോലും ഗസ്സ കൊടുംപട്ടിണിയിലേക്കാണെന്നും അവിടെ നടക്കുന്നത്‌ വംശഹത്യയാണെന്നും തലക്കെട്ടുകൾ നിരത്താൻ നിർബന്ധിതമായി.

പട്ടിണികിടന്ന് എല്ലും തോലുമായ മനുഷ്യരെക്കുറിച്ച് ന്യൂയോർക്ക് ടൈംസും സിഎൻഎൻ, ബിബിസി, യൂറോപ്യൻ ടെലിവിഷൻ എന്നിവയും മടിച്ച് മടിച്ചാണെങ്കിലും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇസ്രായേൽ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച പാശ്ചാത്യ രാഷ്ട്രങ്ങളും പലസ്തീനെ അംഗീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഫ്രാൻസും ബ്രിട്ടനുമാണ് വെടിനിർത്തൽ ഉണ്ടാകാത്ത പക്ഷം സെപ്തംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നിട്ടും ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് എം.വി ​ഗോവിന്ദൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...