അമേരിക്ക: മൂന്നാംതവണയും പുഷ്പംപോലെ സർക്കാരുണ്ടാക്കാമെന്ന എൻ.ഡി.എ.യുടെ സ്വപ്നത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുഫലമെന്ന് വിലയിരുത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുചുറ്റുമുള്ള അജയ്യതയുടെ പ്രഭാവലയം തകർന്നെന്ന് ‘ന്യൂയോർക്ക് ടൈംസ്’ എഴുതി. നിലവിലെ വ്യവസ്ഥിതിയോടും ഭരണകൂടത്തോടുമുള്ള അതൃപ്തിയും ജനത വോട്ടെടുപ്പിൽ രേഖപ്പെടുത്തിയെന്നും തുടരെ വിജയിച്ച മോദിയെ വിറപ്പിച്ചെന്നും ‘ദ വാഷിങ്ടൺ പോസ്റ്റ്’ പ്രസ്താവിച്ചു. അധികാരത്തിൽ വന്നശേഷം ആദ്യമായി ബി.ജെ.പി.ക്ക് ചെറുകക്ഷികളുടെ പിന്തുണ തേടേണ്ട സ്ഥിതിയാണെന്ന് സി.എൻ.എൻ. പറഞ്ഞു. തിരഞ്ഞെടുപ്പുഫലം മോദിയെന്ന ബ്രാൻഡിന്റെ പ്രഭകെടുത്തുന്നതാണെന്നും രാജ്യത്ത് കാര്യമായ ഭരണവിരുദ്ധവികാരമുണ്ടായെന്നതിന്റെ സൂചനയാണെന്നും ബി.ബി.സി. റിപ്പോർട്ടുചെയ്തു. പ്രതിപക്ഷത്തിന് പുത്തൻ ഊർജംനൽകുന്ന ഫലമാണിതെന്നും പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.