പോലീസ് സ്‌റ്റേഷന്റെ മുന്നിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ച് സിപിഎം പ്രവർത്തകർ ; സംഭവം കൊല്ലത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിൽ പൊലീസുകാരുടെ മുന്നിൽവച്ച്, പരാതി നൽകാനെത്തിയ യു.ഡി.എഫുകാരെ മർദ്ദിച്ച് സി.പി.എം പ്രവർത്തകർ. പൊലീസുകാർക്കും മർദ്ദനമേറ്റു. സി.പി.എം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറിയും മുക്കുന്നം സ്വദേശിയുമായ സജീർ മൻസിലിൽ സജീർ, ബ്രാഞ്ച് കമ്മിറ്റി അംഗവും ചെറുകര സ്വദേശിയുമായ വിമൽകുമാർ, ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഇരട്ടകുളം സ്വദേശിയുമായ വിശാഖ് എന്നിവരെ കടയക്ക്ൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.ചൊവ്വാഴ്ച വൈകിട്ട് ആറോടെ എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ പാറവിള പുത്തൻവീട്ടിൽ ജിഷ്ണു വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ചിരുന്നു. അയൽക്കാരനും സി.പി.എം പ്രവർത്തകനായ വിമൽകുമാർ ഇത് ചോദ്യം ചെയ്യുകയും ജിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ ജിഷ്ണുവിന്റെ കണ്ണിന് പരിക്കേറ്റു.

തുടർന്ന് രാത്രിയോടെ ജിഷ്ണു യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം കടയക്ക്ൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ സി.പി.എം ഡി.വൈഎഫ് പ്രവർത്തകരായ അഞ്ച് പേർ സ്‌റ്റേഷന് പുറത്ത് സംഘടിക്കുകയും സ്‌റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യു.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. ചെറുകര അനൂപ് നിവാസിൽ അനൂപ്, സച്ചിൻ നിവാസിൽ സച്ചിൻ എന്നിവരെ അക്രമിച്ചപ്പോൾ പിടിച്ചുമാറ്റാനെത്തിയ എ.എസ്.ഐ വിനോദ്കുമാറിനും സി.പി.ഒ വിൻസിക്കും മർദ്ദനമേറ്റിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...