മോദി ക്ഷണിച്ചു, രജനികാന്ത് ഡൽഹിയിലേക്ക് ; ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന്റെ ആരോ​ഗ്യപരമായ അടയാളമെന്നും രജനീകാന്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ട് നടൻ രജനികാന്ത്. നരേന്ദ്ര മോദിയുടേയും ചന്ദ്രബാബു നായിഡുവിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കാനാണ് താരത്തെ ക്ഷണിച്ചിരിക്കുന്നത്. ‘തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റത് നരേന്ദ്ര മോദിയുടെ വലിയ നേട്ടമാണ്. അദ്ദേഹത്തിന് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ജനങ്ങൾ ശക്തമായ ഒരു പ്രതിപക്ഷത്തേയും തെരഞ്ഞെടുത്തു. ഇത് ജനാധിപത്യത്തിന്റെ ആരോഗ്യപരമായ ഒരു അടയാളമാണ്. അടുത്ത അഞ്ച് വർഷം നല്ല ഭരണം ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ’ – എയർപോർട്ടിലേക്ക് പുറപ്പെടും മുൻപ് രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ 12 ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ ചടങ്ങിലേക്കാണ് ചന്ദ്രബാബു നായിഡു രജനികാന്തിനെ ക്ഷണിച്ചത്.

വളരെക്കാലമായി രജനികാന്തും ചന്ദ്രബാബു നായിഡുവും സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചന്ദ്രബാബു നായിഡുവിനും രജനികാന്ത് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ആശംസകൾ നേരുകയും അവരുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം നടൻ മോഹൻലാലിനെയും ചടങ്ങിൽ പങ്കെടുക്കാനായി മോദി നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്ന് മോഹൻലാൽ അറിയിച്ചു. ബോളിവുഡ് ഫിലിംമേക്കർ കരൺ ജോഹർ, നടൻ അനുപം ഖേർ, അനിൽ കപൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് 7.15 ന് തുടങ്ങുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...