അയോധ്യയിലേക്ക് തിരക്ക് വേണ്ടെന്ന് മോദി ; സന്ദർശനം മാർച്ചിലേക്ക് നീട്ടാൻ കേന്ദ്രമന്ത്രിമാർക്ക് നിർദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തിരക്കിട്ട് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പോകേണ്ടെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്തതിരക്ക് അനുഭവപ്പെടുന്നതിനാൽ മാർച്ചിൽ ക്ഷേത്രം സന്ദർശിച്ചാൽ മതിയെന്നാണ് മന്ത്രിസഭായോഗത്തിൽ മോദി നിർദേശം നൽകിയത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  ജനുവരി 22ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ വിഐപികൾ ക്ഷേത്രം സന്ദർശിച്ചാൽ അവരുടെ പ്രോട്ടോക്കോളും സുരക്ഷയും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് അയോധ്യാ സന്ദർശനം മാർച്ചിലേക്കു നീക്കിവെയ്ക്കണമെന്ന് മോദി മന്ത്രിസഭായോഗത്തിൽ നിർദേശിക്കുകയായിരുന്നു.

തിങ്കളാഴ്ചത്തെ പ്രാണപ്രതിഷ്ഠയ്ക്കുശേഷം ചൊവ്വാഴ്ചയാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും സഹിഷ്ണുത കാട്ടണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർഥിച്ചു. എല്ലാവർക്കും ദർശനത്തിന് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുലർച്ചെ ആറ് മുതലാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...