ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു : ഹൈക്കോടതിയെ അറിയിച്ച് രാഹുൽ ഗാന്ധി ; ദില്ലി പോലീസ് എടുത്ത കേസിൽ മറുപടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിലെ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ മറുപടി നൽകി രാഹുൽ ഗാന്ധി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് ദില്ലി പോലീസെടുത്ത കേസിലാണ് രാഹുൽ ഹൈക്കോടതിയിൽ മറുപടി നൽകിയത്. കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ട്വീറ്റ് പിന്നാലെ തന്നെ പിൻവലിച്ചിരുന്നെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ദില്ലി ഹൈക്കോടതിയെ അറിയിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റ് രാഹുൽ ഗാന്ധി ഡിലീറ്റ് ചെയ്തതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകൻ സിംഗ് അറോറയും കോടതിയെ അറിയിച്ചു.

സംഭവം ഇങ്ങനെ
2021 ൽ ദില്ലി കന്റോൺമെന്റ് ഏരിയയിൽ ബലാത്സംഗത്തിനിരയായി 9 വയസുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലാണ് രാഹുൽ ഗാന്ധി, പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്. പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉയർന്ന ശക്തമായ ജനരോഷത്തിനിടെയാണ് രാഹുലും കുട്ടിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധി കുട്ടിയുടെ കുടുംബത്തെ നേരിട്ട് കാണുകയും അതിന് ശേഷം ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ ബലാത്സംഗത്തിനിരയാകുന്നവരുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന നിയമം കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ പാലിച്ചിരുന്നില്ല. ഇതാണ് രാഹുലിനെതിരെ ദില്ലി പോലീസ് കേസെടുക്കാൻ കാരണമായത്. ദേശീയ ബാലാവകാശ കമ്മീഷൻ (എൻ സി പി സി ആർ) രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ 2021 സെപ്റ്റംബറിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തത്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്. സംഭവത്തിൽ രാഹുൽ ഗാന്ധി മറുപടി നൽകിയതോടെ കോടതിയുടെ തുടർ നടപടി എന്താകുമെന്ന് വൈകാതെ അറിയാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...