ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ബൈഡന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കമലാ ഹാരിസിന്റെ വിജയം എല്ലാ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കും അഭിമാനമാണെന്നും മോദി ട്വീറ്റ് ചെയ്തു.
“തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനങ്ങള്‍. വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും” മോദി ട്വിറ്ററില്‍ കുറിച്ചു.