കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. 1,096 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നുമെത്തിയ എയര്‍ അറേബ്യയുടെ ജി 9454 എന്ന വിമാനത്തിലെത്തിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായിലില്‍ (55) നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ കെ സുരേന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് കെ കെ പ്രവീണ്‍കുമാര്‍, പ്രേംജിത്ത്, ഇന്‍സ്‌പെക്ടര്‍മാരായ ഇ മുഹമ്മദ് ഫൈസല്‍, എം പ്രതീഷ്, സി ജയദീപ്, ഹെഡ് ഹവില്‍ദാര്‍ ഇ വി മോഹനന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണ വേട്ട നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...