ന്യൂഡല്‍ഹി : കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ യാത്രക്കൊരുങ്ങുന്നു. അടുത്തയാഴ്ചയാണ് യാത്ര. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനവുമാണ്.
ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാര്‍ പെങ്കടുക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി അമേരിക്കയിലെത്തുന്നത്. 2019 സെപ്റ്റംബറിലാണ് മോദി ഒടുവില്‍ അമേരിക്ക സന്ദര്‍ശിച്ചത്.
യു.എസ് പ്രസിഡന്‍റായിരുന്ന ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ‘ഹൗഡി മോദി’യില്‍ പങ്കെടുക്കാനായിരുന്നു ആ സന്ദര്‍ശനം. നരേന്ദ്ര മോദിക്കും ജോ ബൈഡനും പുറമെ ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.
കോവിഡ് വ്യാപനവും അഫ്ഗാന് പ്രതിസന്ധിയും ഇന്തോ -പസഫിക് വ്യാപാരവും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. സെപ്റ്റംബര്‍ 24നാണ് ഉച്ചകോടി. അടുത്തദിവസം യു.എന്‍ ജനറല്‍ അസംബ്ലിയെ മോദി അഭിസംബോധന ചെയ്യും. അതിന് മുന്നോടിയായി സെപ്റ്റംബര്‍ 23ന് വൈറ്റ്ഹൗസില്‍ മോദി – ബൈഡന്‍ കൂടിക്കാഴ്ച നടക്കും.
ബംഗ്ലാദേശ് വിമോചിതമായ യുദ്ധത്തിെന്റ 50ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മോദി ധാക്ക സന്ദര്‍ശിച്ചതായിരുന്നു കോവിഡിന് ശേഷമുള്ള ഒടുവിലത്തെ വിദേശയാത്ര.