ഡല്‍ഹി: നിലവില്‍ രാജ്യത്ത് ബി.ജെ.പിക്കെതിരെ വ്യാപകമായ രോഷമോ വെല്ലുവിളിയോ ഇല്ലെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോർ. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റ് നേടുമെന്നും മോദി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ വ്യക്തമാക്കി. ജൂണ്‍ 4ലെ ഫലം എന്തായിരിക്കുമെന്ന എന്‍ഡിടിവി എഡിറ്റര്‍ ഇന്‍ ചീഫ് സഞ്ജയ് പുഗാലിയയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ 4 ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം. പത്രപ്രവർത്തകർ, സൈഫോളജിസ്റ്റുകൾ, വിദഗ്ധർ എന്നിവർക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം, സ്ഥിരത ചിലപ്പോൾ വിരസമാകുമെന്ന് ഞാൻ പറയും.കഴിഞ്ഞ അഞ്ചു മാസത്തെ സാഹചര്യം നോക്കിയാല്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തിയാലും മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി തിരിച്ചുവരുമെന്ന് തോന്നുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അതേ സംഖ്യകൾ ലഭിച്ചേക്കാം അല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെടാം പ്രശാന്ത് കിഷോര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























