Wednesday, March 12, 2025 10:44 am

മസ്കറ്റിൽ പരിഷ്കരിച്ച തൊഴിൽ വിസ നിരക്ക് നാളെമുതൽ

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത്: വിദേശികളുടെ പുതുക്കിയ തൊഴിൽ വിസ നിരക്ക് ബുധനാഴ്ച മുതൽ പ്രാ​ബ​ല്യ​ത്തി​ൽ​. ഒമാനിലെ വിദേശികൾക്ക് ​ഗു​ണ​മാ​വു​ന്ന​താ​ണ് പുതിയ നിരക്കുകൾ. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്കുള്ള പിഴയും ഒമാൻ സർക്കാർ നീക്കിയിട്ടുണ്ട്. ഉയർന്ന നിരക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിസയും വർക്ക് പെർമിറ്റും പുതുക്കാൻ കഴിയാത്തവർക്ക് പിഴ കൂടാതെ അടുത്ത വർഷം സെപ്റ്റംബർ 1 വരെ പുതുക്കാൻ അവസരം നൽകും. ഉയർന്ന വിസ നിരക്ക് കാരണം ഒമാൻ വിട്ട പലരും വിസിറ്റ് വിസയിലും മറ്റും ഒമാനിലേക്ക് മടങ്ങുന്നു.

ഇതോടെ പ്രധാന നഗരങ്ങളിൽ അടച്ചിട്ടിരുന്ന പല വ്യാപാര സ്ഥാപനങ്ങളും വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. വിസ നിരക്ക് പുതുക്കുന്നതിന്റെ  ഭാഗമായി തൊഴിൽ മന്ത്രാലയം ഇലക്ട്രോണിക്സ് സേവനങ്ങൾ ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നേരത്തെ മാനേജർ, പ്രസിഡന്റ് , സ്പെഷ്യലിസ്റ്റ്, കണ്സൾട്ടന്റ്  തുടങ്ങിയ ഉയർന്ന തസ്തികകൾക്ക് 2,000 റിയാൽ ആയിരുന്നു വർക്ക് പെർമിറ്റ് ഫീസ്. ചെറിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇത്തരം തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ചാർജുകൾ നൽകാൻ കഴിയില്ല. അതിനാൽ അത്തരം സ്ഥാനങ്ങളിലുള്ള നിരവധി ആളുകൾ ഒമാൻ വിട്ടു.

പലരും വർക്ക് പെർമിറ്റ് നിരക്ക് കുറവുള്ള സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പേർ ഒമാനിലേക്ക് മടങ്ങും. സ്വദേശിവൽക്കരണം പൂർത്തിയാക്കിയ കമ്പനികൾക്ക് വിസ നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചതും വർക്ക് പെർമിറ്റ് നിരക്ക് കുറയ്ക്കുന്നതും കമ്പനികൾക്ക് അനുഗ്രഹമാകും. ഈ ആനുകൂല്യം കൂടുതൽ പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം തള്ളുന്നു

0
അടൂർ : അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം...

എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്‍ ബുധനൂർ മേഖലാ സംഗമം നടത്തി

0
ബുധനൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ആറ് ശാഖായോഗങ്ങൾ...

തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം ചെമ്പ് മേയൽ തുടങ്ങി

0
വള്ളിക്കോട് : തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകൾ വശം...

കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴക നിയമനം : കോഴഞ്ചേരി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു

0
കോഴഞ്ചേരി : കേരളത്തിന്റെ നവോത്ഥാന ചരിത്രം മാറ്റിമറിക്കാൻ കൂടൽമാണിക്യ ക്ഷേത്ര...