സെമിഫൈനലോടെ മോദിയുടെ പ്രതിച്ഛായ തകരും. ഫൈനലിൽ കോൺഗ്രസ് വരുമെന്ന് കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തെലങ്കാന സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എല്ലാം തയ്യാറായെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഇടതുപക്ഷവുമായി ഇനി ചർച്ച നടക്കണം. 119 ൽ 69 മുതൽ 70 സീറ്റ് വരെ തെലങ്കാനയിൽ കിട്ടും. മജിലിസ് പാർട്ടി കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടത്തും. ബിജെപിയെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യം. കോൺഗ്രസിലേതിനേക്കാൾ അഭിപ്രായ വ്യത്യാസം ബിജെപിയിൽ ഉണ്ട്. സെമിഫൈനലോടെ മോദിയുടെ പ്രതിച്ഛായ തകരും. ഫൈനലിൽ കോൺഗ്രസ് വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഒക്ടോബർ 22-ന് ശേഷം പ്രഖ്യാപിക്കും.

40 സീറ്റുകളിൽ ഇപ്പോഴും ധാരണയായിട്ടില്ല. ജാതി മത സമവാക്യങ്ങൾ ഒപ്പിച്ച് സ്ഥാനാർഥി നിർണയം നടത്താൻ ഹൈക്കമാൻഡ് നിർദേശം നല്‍കിയിട്ടുണ്ട്. സുനിൽ കാനുഗോലുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തിമ സർവേ ഫലം കൂടി അനുസരിച്ചാകും സ്ഥാനാർഥി നിർണയം. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. പാർട്ടി തീരുമാനം അനുസരിക്കും. തന്‍റെ അസൗകര്യം അറിയിച്ചു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...