മോഫിയയുടെ സഹപാഠികളെ പോലീസ് വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളെ പോലീസ് വിട്ടയച്ചു. കേസെടുക്കില്ലെന്നും ആലുവ എസ്.പിയെ കണ്ട് പരാതി നല്‍കാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്നും പോലീസ് ഉറപ്പ് നല്‍കി. നാല് പേര്‍ക്ക് എസ്പിയെ കാണാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഇവരെ എസ്.പി ഓഫീസിലെത്തിച്ചു.

ആലുവ സി.ഐ സുധീറിനെതിരെ പരാതി നല്‍കാനെത്തിയപ്പോള്‍ 23 വിദ്യാര്‍ഥികളെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ നേരത്തെ എസ്.പി ഓഫീസ് ഉപരോധിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ എടത്തല സ്റ്റേഷനിലേക്കായിരുന്നു മാറ്റിയത്. ഇവിടെയും വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പോലീസിന്‍റെ സമീപനം വളരെ മോശമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചിരുന്നു. സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും എല്‍.എല്‍.ബി ഭാവി കളയുമെന്നും ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു. തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള പ്രകോപനവും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും വിദ്യാര്‍ഥിനികളെയടക്കം വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...