ന്യൂഡല്‍ഹി : ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം. ഉത്തർപ്രദേശ് പൊലീസ് രജിസ്ട്രർ ചെയ്ത ഏഴ് കേസുകളിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റെന്ന അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി നിരീക്ഷിച്ചു. മുഹമ്മദ് സുബൈറിനെതിരായ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് കോടതി അറിയിച്ചു.
ഉപാധികളോടെയാണ് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. 2018 ലെ ട്വീറ്റിന്റെ പേരിലായിരുന്നു ഡല്‍ഹി പോലീസ് മുഹമ്മദ് സുബൈറിനെ കസ്റ്റഡിയിലെടുക്കുന്നത്. സമൂഹത്തില്‍ വിവിധ ജാതി- മത- ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക, മതത്തെയോ മതവികാരത്തേയോ വ്രണപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഡല്‍ഹി സൈബര്‍ സെല്‍ ഡിസിപി കെപിഎസ് മല്‍ഹോത്ര അറിയിച്ചിരുന്നു.